Today: 27 Apr 2024 GMT   Tell Your Friend
Advertisements
വിദേശ തൊഴിലാളികള്‍ക്ക് നികുതി ഇളവും നല്‍കാമെന്ന് ജര്‍മന്‍ ധനമന്ത്രി
Photo #1 - Germany - Otta Nottathil - germany_likely_to_offer_tax_discounts_to_immigrant_workers
ബര്‍ലിന്‍: കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്ന ജര്‍മനി ഏതു വിധേനയും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ഇവര്‍ക്ക് നികുതി ഇളവുകള്‍ നല്‍കുന്നതും പരിഗണനയിലാണെന്ന് രാജ്യത്തെ ധനമന്ത്രി ക്രിസ്ററ്യന്‍ ലിന്‍ഡ്നര്‍ പറയുന്നു.

2035 ആകുന്നതോടെ രാജ്യത്ത് ഏഴു മില്യന്‍ വിദഗ്ധ തൊഴിലാളികളുടെ ക്ഷാമമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്. നെതര്‍ലന്ഡഡ്സ് അടക്കമുള്ള രാജ്യങ്ങള്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് നികുതി ഇളവുകളും പ്രഖ്യാപിച്ചു കഴിഞ്ഞു.

വിദേശ തൊഴിലാളികള്‍ക്ക് ആകര്‍ഷകമായ രാജ്യം തന്നെയാണ് ജര്‍മനിയെങ്കിലും, ഇവിടത്തെ നികുതികള്‍, തീരുവകള്‍, വിദ്യാഭ്യാസ സമ്പ്രദായം, അടിസ്ഥാനസൗകര്യങ്ങളിലെ ചില അപര്യാപ്തതകള്‍, ഭരണരംഗത്തെ ഡിജിറ്റലൈസേഷനിലെ പോരായ്മകള്‍ എന്നിവ കാരണം ആവശ്യത്തിന് വിദേശ തൊഴിലാളികളെ ആകര്‍ഷിക്കുന്നില്ലെന്നാണ് ലിന്‍ഡ്നറുടെ വിലയിരുത്തല്‍.

കഴിഞ്ഞ ആഴ്ച ജര്‍മന്‍ സര്‍ക്കാര്‍ രാജ്യത്തെ ചെറുകിട~ഇടത്തരം കമ്പനികള്‍ക്കായി 3.2 ബില്യന്‍ യൂറോയുടെ സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. താന്‍ സൂചിപ്പിച്ച നികുതി ഇളവും ഇതിന്റെ പരിധിയില്‍ വരുന്നതാണോ എന്ന കാര്യം ലിന്‍ഡ്നര്‍ വ്യക്തമാക്കിയിട്ടില്ല.
- dated 28 Mar 2024


Comments:
Keywords: Germany - Otta Nottathil - germany_likely_to_offer_tax_discounts_to_immigrant_workers Germany - Otta Nottathil - germany_likely_to_offer_tax_discounts_to_immigrant_workers,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മനി വിദേശ ജോലിക്കാരുടെ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളില്‍ അഞ്ചാമത് Recent or Hot News
തുടര്‍ന്നു വായിക്കുക
weekend_shopping_59_percent_rebate_germany
ജര്‍മനിയില്‍ വാരാന്ത്യ ഷോപ്പിംഗില്‍ 59% വരെ വിലകുറവ് Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_to_germany_recruitment
കേരളത്തില്‍ നിന്ന് ജര്‍മനിയിലേക്ക് 200 നഴ്സുമാരുടെ റിക്രൂട്ട് ചെയ്യുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
കേരള സമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ 2024 ലെ ഈസ്ററര് വിഷു ഈദ് ആഘോഷങ്ങള്‍ വര്‍ണാഭമായി Recent or Hot News
തുടര്‍ന്നു വായിക്കുക
vote_for_UDF_oicc
യുഡിഎഫിന് വോട്ട് നല്‍കാന്‍ പ്രവാസി കുടുംബങ്ങളോട് ഒഐസിസിയുടെ അഭ്യര്‍ത്ഥന Recent or Hot News
തുടര്‍ന്നു വായിക്കുക
rishi_sunak_visited_berlin
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബര്‍ലിനില്‍
തുടര്‍ന്നു വായിക്കുക
germany_to_restart_palestine_aid
പലസ്തീനു വേണ്ടിയുള്ള സഹായം ജര്‍മനി പുനസ്ഥാപിക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us